ശ്രീനഗര്‍: ശ്രീനഗര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. സെക്രട്ടേറിയേറ്റിന്റെ പ്രധാന കെട്ടിടത്തിന് സമീപത്തായുള്ള സിവില്‍ സെക്രട്ടേറിയേറ്റിന്റെ രണ്ട് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു അഗ്നിബാധ.
സെക്രട്ടറിയേറ്റിനോട് ചേര്‍ന്ന് രേഖകള്‍ സൂക്ഷിക്കുന്ന മുറിയില്‍ തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളും കണക്കാക്കിയിട്ടില്ല.
വിദ്യാഭ്യാസ വകുപ്പിന്റെയും, മെഡിക്കല്‍ ഡിസ്പെന്‍സറിയുടെയും ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന തടി കൊണ്ടുള്ള കെട്ടിടത്തില്‍ ആളുകള്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: