ബെര്‍ലിന്‍: ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക്കിന് ജര്‍മ്മന്‍ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്ട്രൈക്കര്‍ മരിയോ ഗോമസ് ഇറ്റാലിയന്‍ ടീമായ ഫിയോറന്റീനയിലേക്ക്. ഏകദേശം 20 മില്ല്യണ്‍ യൂറോക്കാണ് ഗോമസ് ഫിയോറന്റീനയിലെത്തുക. മുന്‍ ബാഴ്സലോണ പരിശീലകന് പെപ് ഗാര്‍ഡിയോള ബയേണ്‍ മ്യൂണിക്കിലെത്തിയശേഷം ടീം വിടുന്ന ആദ്യ താരമാണ് മരിയോ.
മരിയോ ടീം മാറുന്ന വിവരം ബയേണ്‍ ക്ലബ് അധികൃതര്‍ തന്നെയാണ് പുറത്തുവിട്ടത്. 2009-ഇ വിഎഫ്ബി സ്റ്റുട്ട്ഗര്‍ട്ടില്‍ നിന്ന് റെക്കോര്‍ഡ് തുകയായ 30 മില്ല്യന്‍ യൂറോക്കായിരുന്നു മരിയോ ബയേണിലെത്തിയത്. ബുണ്ടസ് ലീഗിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയായിരുന്നു ഇത്. ബയേണിനായി 115 മത്സരങ്ങളില്‍ നിന്ന് മരിയോ ഗോമസ് 75 ഗോളുകള്‍ നേടിയിട്ടുണ്ട്. മരിയോ ഗോമസിന് പകരമായി ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പോളിഷ് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയെ ടീമിലെത്തിക്കാനാണ് പെപ് ഗാര്‍ഡിയോളയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: