മുംബൈ: ഭര്‍ത്താവിനെതിരെ പീഡനപരാതിയുമായി മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ യുക്താമുഖി രംഗത്ത്. നാഗ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് പ്രിന്‍സ് തൂലിയ്ക്കെതിരെയാണ് പരാതി നല്‍കിയത്. ഇവരുടെ പരാതി സ്വീകരിച്ച പോലീസ് പ്രിന്‍സിനെതിരെ പീഡനത്തിനും പ്രക്യതി വിരുദ്ധ ലൈംഗിക ബന്ധത്തിനും കേസേടുത്തു.
കുറച്ച് നാളായി ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതി. തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇയാള്‍ പ്രേരിപ്പിക്കാറുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പ്രിന്‍സിനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. 2012ല്‍ ഭര്‍ത്താവിനൊപ്പമുള്ള താമസം മതിയാക്കി അമ്മയോടൊപ്പമാണ് യുക്താമുഖി താമസിക്കുന്നത്. 36കാരിയായ യുക്താമുഖി 1999ലാണ് ലോകസുന്ദരി പട്ടം നേടിയത്. 2008ലാണ് പ്രിന്‍സിനെ ഇവര്‍ വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: