തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ഇന്ദിരാ ആവാസ് യോജനയുടെ മാനദണ്ഡങ്ങള്‍ വര്‍ഗീയ താല്പര്യങ്ങള്ക്കായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലെ സംവരണ വ്യവസ്ഥകള്‍ അട്ടിമറിക്കുന്ന മാര്‍ഗ രേഖകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സാമൂഹ്യ നീതികര്മ്മസമതി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
75 ശതമാനം കേണ്ട സഹായത്തോടെ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ഇന്ദിരാ ആവാസ് യോജന പദ്ധതി എല്ലാസംസ്ഥാനങ്ങളും മാനദണ്ഡമനുസരിച്ച് 65 ശതമാനം പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും 25 ശതമാനം പൊതു പരിഗണനയും നല്കി നടപ്പിലാക്കുമ്പോള്‍ കേരളം ഇവരുടെ നേരെ കണ്ണടച്ചു. പട്ടികജാതി-വര്‍ഗ പരിഗണന കേരളം 45 ശതമാനമായി വെട്ടിക്കുറച്ചു. ഇത് പിന്നോക്ക ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. 15 ശതമാനമായിരുന്ന ന്യൂനപക്ഷ പരിഗണന 47 ശതമാനമായി ഉയര്‍ത്തി സര്‍ക്കാര്‍ തങ്ങളുടെ വര്‍ഗീയ പ്രീണനയം ബോധ്യപ്പെടുത്തിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും പദ്ധതിക്കായി അര്‍ഹരായവരുടെ ലിസ്റ്റുകല് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക ജില്ലകളിലും ന്യൂനപക്ഷ സംവരണം 47 ശതമാനത്തില്‍ കൂടുതലും പട്ടികജാതി പരിഗണന 45 ശതമാനത്തില്‍ കുറവുമാമെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ പദ്ധതിയെ അട്ടിമറിക്കുകയാണ്. ഈ ലിസ്റ്റുകളെല്ലാം കേന്ദ്രമാനദണ്ഡമനുസരിച്ച് പുനപ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം നീതി നിഷേധത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങള്‍ക്കായി വകയിരുത്തിയ തുക പോലും ചെലഴിക്കാതെ ഇന്ദിരാ ആവാസ് യോജന പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ കേണ്ടമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവ പോലും ന്യൂനപക്ഷങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നു. ഇത് പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയാണെന്നും രാജഗോപാല്‍ പറഞ്ഞു.
കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.ഭാസ്കരന് അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, ചക്കാല മഹാസഭാ സംസ്ഥാന പ്രസിഡന്റ് കെ.രംഗനാഥന്, ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണി, വീര ശൈശവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ജി.സി.പിള്ള, തമിഴ് വിശ്വ കര്‍മ്മ സമാജം സംസ്ഥാന സെക്രട്ടറി ആര്.എസ്.മണിയന്, സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.രാജ്മോഹന്‍, സംസ്ഥാന സെക്രട്ടറി കെ.എം.ശിവശങ്കരന്, അഖിലേന്ത്യ നാടാര്‍ അസോസിയേഷന് വൈസ് ചെയര്മാന് ആര്.നാരായണന് നാടാര്‍, കൈനകരി ജനാര്ദ്ദനന് (സാംബവ മഹാസഭ), എസ്.ആര്.രജികുമാര്‍ (എസ്എന്‍ഡിപി), കെ.ചന്ദ്രശേഖരന്(മത്സ്യപ്രവര്‍ത്തക സംഘം), പൂന്തുറ ശ്രീകുമാര്‍(ധീവരസഭ), ഹിന്ദു ഐക്യവേദി നേതാക്കളായ ബ്രഹ്മചാരി ഭാര്‍ഗവ റാം, കിളിമാനൂര്‍ സുരേഷ്, വി.സുശികുമാര്‍, സി.ബാബു, കെ.പ്രഭാകരന്, ശിവശങ്കരന് പിള്ള, കെ.രാജശേകരന്‍, ചെമ്പഴന്തി മുരുകന്, സുമിത്രന് തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്ത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: