പെരുമ്പാവൂര്‍: മലയാളത്തിന് ശ്രേഷ്ഠഭാഷാ അംഗീകാരം ലഭിച്ചതോടെ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മലയാളം കലണ്ടറിന് പ്രിയമേറുന്നു. മലയാളം അക്കങ്ങളില്‍ അച്ചടിച്ചിരിക്കുന്നതാണ് ബാലഗോകുലം പഞ്ചാംഗത്തെ വ്യത്യസ്തമാക്കുന്നത്. ചിങ്ങത്തില് തുടങ്ങി കര്‍ക്കടകത്തില്‍ അവസാനിക്കുന്ന തരത്തില്‍ മലയാള മാസം അനുസരിച്ചാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്കൂള്‍ അധ്യാപകരാണ് കലണ്ടര്‍ തേടുന്നവരില്‍ ഏറെയും. പുതിയ മലയാളവര്‍ഷം പിറക്കുന്നതോടെ കേരളത്തില്‍ മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളില്‍ മലയാള അക്കങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ബാലഗോകുലത്തിന്റെ മലയാള കലണ്ടര്‍ മാത്രമേ നിലവിലുള്ളൂ എന്ന് തണ്ടേക്കാട് ജമാ അത്ത് സ്കൂളിലെ അറബി അധ്യാപകന് കെ. നൗഷാദ് പറയുന്നു.
വരുന്ന ചിങ്ങമാസത്തില്‍ ഇറങ്ങുന്ന പുതിയ കലണ്ടറിന് മുന്‍കൂട്ടി ബുക്കുചെയ്യുന്നവരും കുറവല്ല. ഭൂരിഭാഗവും സ്വകാര്യ മാനേജ്മെന്റ് സ്കൂള്‍ അധികൃതരാണ് പഞ്ചാംഗം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: