കോഴിക്കോട്: മണിചെയിന്‍ തട്ടിപ്പ് കേസില്‍ ആംവെയുടെ വിതരണക്കാരെയും പ്രതികളാക്കും. കമ്മീഷന് വകയില്‍ കൂടുതല്‍ ലാഭം കൈപ്പറ്റിയ വിതരണക്കാരെയാണ് പ്രതികളാക്കുക.
നേരത്തെ അടിസ്ഥാന വിലയേക്കാള്‍ അഞ്ചിരട്ടി വില ചുമത്തി ഉള്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതിന്റെ പേരിലാണ് ആംവെക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസെടുത്തിരിക്കുന്നത്.
വയനാട്ടില്‍ മൂന്ന് കേസുകളും കോഴിക്കോട് രണ്ട് കേസുകളുമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആംവെ സിഇഒയായിരുന്ന അമേരിക്കന്‍ പൗരന് വില്യം പിങ്ക്നി സ്പോട്ടിനേയും ഇന്ത്യയ്ക്കാരായ രണ്ട് ചെയര്മാന്മാരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നിലവില്‍ 14 പേരാണ് ആംവെ കേസില്‍ പ്രതിപട്ടികയില്‍ ഉള്ളത്.ആംവെയുടെ നൂറോളം വിതരണക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് 34 വിതരണക്കാരെ കേസില്‍ പ്രതിചേര്‍ക്കാന്‍ െ്രെകംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തീരുമാനിച്ചത്.
വിതരണക്കാരെ വിളിച്ചു വരുത്തി ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ െ്രെകംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. കമ്മീഷന് തുക നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ദല്‍ഹിയിലെ ആംവെ ഫിനാന്‍സ് ഓഫീസര്‍ക്ക് നോട്ടീസും അയച്ചിരിക്കുകയാണ്.
രേഖകളുമായി എത്താമെന്ന് ആംവെ കമ്പനി മറുപടി നല്‍കിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ബാങ്ക് അക്കൗണ്ടുകളും കമ്മീഷന് രേഖകളും ലഭിച്ച ശേഷമായിരിക്കും വിതരണക്കാരെ പ്രതികളാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: