തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇന്നലെ മൂന്ന് പേര്‍കൂടി മരിച്ചു. ഇതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 99 ആയി. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലമ്പൂര്‍ മൂച്ചിക്കല്‍ പികൊളലി വീട്ടില്‍ അബ്ദു റസാഖിന്റെ മകന് മുഹമ്മദ്ദ് റിയാന്‍(ഒന്നര വയസ്), കാവുമ്മല്‍ പാറമ്മല്‍ ഹൗസില്‍ ഷിയാദിന്റെ മകള്‍ ഫാത്തിമ സത്വാന(മൂന്നര) എന്നിവരാണ് മരിച്ചത്. ഇരുവരും വീടിനു സമീപമുളള തോട്ടിലെ ഒഴുക്കില്‍പെട്ട് കാണാതായകുകയായിരുന്നു. ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു പാലക്കാട് മീനാക്ഷി എന്നിവരാണ് മരണമടഞ്ഞത്.
കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ 11 വീടുകള്‍ പൂര്‍ണമായും 434വീടുകള്‍ ഭാഗികമായും തകര്‍ന്നു. 383.7 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 18.82 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 42.12ലക്ഷവും കൃഷിനാശത്തില്‍ 641 ലക്ഷവും നഷ്ടം കണക്കാക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 6014 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചു. ഇതില്‍ 7343. ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 468 വീടുകള്‍ പൂര്‍ണമായും 80447, വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 385.65 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 1,331.9 ലക്ഷവും നഷ്ടം കണക്കാക്കുന്നതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: