ലിമ: പെറു തലസ്ഥാനമായ ലിമയില്‍ സ്ഥിതി ചെയ്തിരുന്ന 4000 വര്‍ഷം പഴക്കമുള്ള അതിപുരാതന പിരമിഡ് നശിപ്പിച്ചു.
തകരാറുകള്‍ പരിഹരിക്കാന്‍ പറ്റാത്തവിധം പിരമിഡ് നശിച്ചെന്നും വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പിരമിഡ് നീക്കം ചെയ്തതെന്നും അധികൃതര്‍ പറഞ്ഞു.
ഏകദേശം ആറ് മീറ്റര്‍ ഉയരമുണ്ടായിരുന്ന പിരമിഡാണ് തകര്‍ക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തെന്നും അധികൃതര്‍ അറിയിച്ചു.
ഇതിന് തൊട്ടടുത്തുണ്ടായിരുന്ന മറ്റ് രണ്ട് പിരമിഡുകളും റിയല്‍ എസ്റ്റേറ്റിലെ ജോലിക്കാര്‍ യന്ത്രങ്ങളുപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടുനിന്നവര്‍ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: