കൊച്ചി: മുസ്ലീംലീഗുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ വിവാദങ്ങള്‍ സോളാര്‍ കേസ് വഴിതിരിച്ചു വിടാനാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. അന്വേഷണം അട്ടിമറിക്കാനാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ശ്രീധരന്‍നായരുടെ പരാതിയിലും ജോപ്പന്റെ മൊഴിയിലും മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചു പരാമര്‍ശമുണ്ട്. ആരോപണ വിധേയയായ നടി ശാലുമേനോനെ അറസ്റ്റ് ചെയ്യണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: