ആലുവ: ജോസ് തെറ്റയില്‍ എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ച യുവതിയില്‍നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ക്യാമറയും ലാപ്ടോപ്പും തന്ത്രപൂര്‍വം ജോസ് തെറ്റയില്‍ കൈക്കലാക്കിയതായി യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്കി.
വിവാഹം കഴിക്കാതെ ഒഴിവാക്കാനുള്ള ശ്രമം നടന്നപ്പോള്‍ കിടപ്പറദൃശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്ന വിവരം ബന്ധപ്പെട്ടവരെ ധരിപ്പിച്ചതോടെയാണ് അവ വാങ്ങി നശിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതെന്നാണ് യുവതി പറഞ്ഞത്. ജോസ് തെറ്റയില്‍ എംഎല്‍എയുടെ മകന് ആദര്‍ശുമായി പറഞ്ഞുവെച്ച വിവാഹത്തില്‍നിന്ന് പിന്മാറുമെന്ന് സംശയം തോന്നിയതോടെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ യുവതി തീരുമാനിച്ചതത്രെ. പിന്മാറ്റശ്രമമായപ്പോള് കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ജോസ് തെറ്റയിലിനെ ഫോണില്‍ അറിയിച്ചിരുന്നു. ദൃശ്യങ്ങളുടെ വിവരങ്ങളുമായി തനിക്ക് പങ്കാളിത്തമുള്ള വാണിജ്യസ്ഥാപനത്തിലെത്താന് ജോസ് തെറ്റയില്‍ ആവശ്യപ്പെട്ടതായും യുവതി മൊഴി നല്കി. ദൃശ്യങ്ങള്‍ കാണിക്കാന്‍ വേണ്ടിയാണ് അഞ്ച് മണിക്കുശേഷം അവിടെയെത്തിയത്. ലാപ്ടോപ്പിലെ ദൃശ്യങ്ങള്‍ പ്രശ്നം ഗുരുതരമാക്കുമെന്ന് മനസിലാക്കി തന്റെ കയ്യില്‍നിന്ന് തന്ത്രപൂര്‍വം തെളിവുകള്‍ കൈക്കലാക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്കി.
തെളിവുകള്‍ കൈക്കലാക്കിയശേഷം പറഞ്ഞ വാക്ക് പാലിക്കാന്‍ ശ്രമിക്കാതെ തന്നെ ഒഴിവാക്കാനുള്ള ശ്രമമാണ് നടന്നത്. വനിതാ കമ്മീഷനും ഇന്നലെ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: