ആലപ്പുഴ: എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റായിരുന്ന കോട്ട ശ്രീശൈലം വിശാലി(19)നെ കൊലപ്പെടുത്തിയ കേസില്‍ പതിമൂന്നാംപ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെറിയനാട് കൊല്ലകടവ് ചെറുവള്ളൂര്‍ മന്നാത്തുവീട്ടില് അബുബക്കറിന്റെ മകന് അഫ്സലി(19)നെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി എസ്.പി. സുരേഷ്കുമാര്‍, എസ്.ഐമാരായ ജോര്‍ജ്, സ്വാമിനാഥന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇതോടെ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാനപ്രതികളെല്ലാം അറസ്റ്റിലായി. ആയുധങ്ങള്‍ നല്‍കുകയും ഒളിത്താവളങ്ങള്‍ ഒരുക്കിയും സഹായിച്ച ഏതാനുംപേരെയാണ് ഇനി പിടികൂടാനുള്ളത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന വിശാലിനെ കാമ്പസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 16നാണ് പോപ്പുലര്‍ഫ്രണ്ട് തീവ്രവാദിസംഘം കുത്തിക്കൊലപ്പെടുത്തിയത്. അക്രമത്തില്‍ എബിവിപി പ്രവര്‍ത്തകരായ, എസ്. ശ്രീജിത്, വിഷ്ണുപ്രസാദ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പന്തളം മങ്ങാരം അംജത്ത് വിലാസത്തില്‍ നാസിം (21), പന്തളം കടയ്ക്കാട് തെക്കേ ശങ്കരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സാര്‍ ഫൈസല്‍ (20), പന്തളം കുരമ്പാല കടയ്ക്കാട് പത്മാലയത്തില്‍ ഷെഫീക്ക് (22), പന്തളം മങ്ങാരം ഹസീന മന്‍സിലില്‍ ആസിഫ് മുഹമ്മദ് (19), കൊല്ലകടവ് ആഞ്ഞിലിച്ചുവട് മേലേമുറിയല് നാസിം (21), ചെറുതന ആനാരി കോടംമ്പള്ളിത്തറ വീട്ടില്‍ നിന്നും ഇപ്പോള്‍ ഭരണിക്കാവ് മുറുവിലക്കാവ് ആലപ്പുറത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സനൂജ് (18), പുന്തല മണ്ണിലയ്യത്ത് എം.എസ്.ഷെമീര്‍ റാവുത്തര്‍ (25), ക്യാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രവര്‍ത്തകനായ കൊല്ലകടവ് ആഞ്ഞിലിച്ചുവട് വരിക്കോലില്‍ തെക്കേതില്‍ താജെന്നുവിളിക്കുന്ന അല്‍ത്താജ് (20), ക്യാമ്പസ്ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി പന്തളം കുരുമ്പാല കടയ്ക്കാട് പറമ്പില്‍ ലബ്ബ വീട്ടില്‍ ഷാജഹാന്റെ മകന് നവാസ് ഷെയറെഫ് (21), കടയ്ക്കാട് പട്ടാണിവീട്ടില്‍ ഹുസൈന് റാവുത്തറുടെ മകന് സജീവ് (21), പ്രതികളെ ഒളിവില്‍ താമസിപ്പിച്ച പതിനഞ്ചാംപ്രതി പത്തനാപുരം നെടുംകുന്നം ഷംനാമന്സിലില് ഷിബിന്‍ ഹബീബ് (23), പന്തളം കക്കാട് സ്വദേശി പതിനേഴുകാരന് തുടങ്ങിയവരെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: