ആലപ്പുഴ: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി അല്പം കുറഞ്ഞെങ്കിലും കനത്ത മഴ മിക്ക ജില്ലകളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അപ്പര്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മഴ കുറഞ്ഞെങ്കിലും കുട്ടനാട് മേഖല പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകള്‍ കര കവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ ഇതുവരെ 39 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോട്ടയം ജില്ലയില്‍ കാലവര്‍ഷത്തില്‍ 14 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ അറുപത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മിക്ക വീടുകളിലും വെള്ളം കയറി. കരിവന്നൂര്‍ പുഴ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുകയാണ്. കോള്‍ പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട് ജില്ലയില്‍ 558 വീടുകള്‍ ഭാഗികമായും 14 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ജില്ലയിലെ വടകര, കൊയിലാണ്ടി താലുക്കുകളില്‍ കടലാക്രമണം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: