തിരുവനന്തപുരം: മഞ്ഞ ലോഹത്തിന്റെ വിലയില്‍ വീണ്ടും ഇടിവ്. മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഇപ്പോള്‍. പവന് 480 രൂപ കുറഞ്ഞ് 19,200 രൂപയായി.
ഗ്രാമിന് 60 രൂപ കുറഞ്ഞ് 2400 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും വില കുറയുന്നതിന് ഇടയാക്കിയത്.
ഒരു ഔണ്‍സിന് 1200 ഡോളറിന് താഴെയാണ് ഏഷ്യന്‍ വിപണിയിലെ ഇപ്പോഴത്തെ വില. 2010 ആഗസ്റ്റിനു ശേഷമുള്ള ഏറ്റവും വലിയ താഴ്ചയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: