തിരുവനന്തപുരം: തിരുവനന്തപുരത്ത് വിണ്ടും കുടുവെള്ള പൈപ്പ് പൊട്ടി. പുലര്‍ച്ചെ പേരൂര്‍ക്കട അമ്പലമുക്കില്‍ നിന്ന് വയലിക്കടയിലേക്കുള്ള വഴിയിലുള്ള 400 എംഎം പ്രീമോ പൈപ്പാണ് പൊട്ടിയത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെ റോഡ് കുത്തിയൊലിച്ച് വെള്ളം പൊട്ടിയൊഴുകുകയായിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജിന് സമീപമുള്ള പ്രദേശങ്ങളായ കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത്നഗര്‍, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളില്‍ കുടിവെള്ളം മുടങ്ങി.
എന്നാല്‍ മെഡിക്കല്‍ കോളേജിലേക്കുള്ള വെള്ളം മുടങ്ങിലെലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുട്ടട റോഡില്‍ കുറവന്കോണത്തേയ്ക്കും എന്‍.സി.സി റോഡിലേയ്ക്കും തിരിയുന്ന ജംഗ്ഷന് അടുത്തായാണ് പൈപ്പ് പൊട്ടിയത്.
രാവിലെ 9 മണിയോടെ പൈപ്പ് പൊട്ടിയ ഭാഗത്ത് പണി ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
വയലിക്കടയില്‍ അടിയ്ക്കടി പൈപ്പ് പൊട്ടുന്നത് തടയാന്‍ അടുത്ത കാലത്താണ് പൈപ്പുകള്‍ മാറ്റിസ്ഥാപിച്ചത്. അതിന് ശേഷവും പൈപ്പ് പൊട്ടുന്നതിന് കാരണമെന്തെന്ന് പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
കൂടാതെ കൊച്ചിയിലെ ചേരാനെല്ലൂര്‍, വടുതല ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടിയതോടെ ഈ ഭാഗങ്ങളിലെ ജല വിതരണവും തടസ്സപ്പെടും. ജല വിതരണം എപ്പോള്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: