പെരുമ്പാവൂര്‍: പതിനഞ്ച് മിനിറ്റുകൊണ്ട് ഒരു നാടകം. അങ്ങനെ നാല് നാടകങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ചു. അത്ഭുതത്തോടെ നാടകം കണ്ടിരുന്നവര്‍ വീണ്ടും അത്ഭുതപ്പെട്ടു. പതിനഞ്ച് മിനിറ്റിന്റെ ഇത്തിരി സമയത്തില്‍ ലഭിച്ചത് ഇന്നത്തെ ലോകത്തെ നശിപ്പിക്കുന്ന ഒത്തിരികാര്യങ്ങള്‍. പെരുമ്പാവൂര്‍ നഗരസഭ വായനശാലയുടെ വായനാവാരാചരണത്തോടനുബന്ധിച്ച് വളയന്‍ചിറങ്ങര സുവര്‍ണ തിയറ്റേഴ്സ് അവതരിപ്പിച്ച തീയറ്റര്‍ സ്കെച്ചാണ് പെരുമ്പാവൂരിലെ കലാ ആസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നത്.
പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള റെമി മാര്ട്ടിന് വന്നപ്പോള്‍, അകലങ്ങള്‍, പെയിന്‍കില്ലേഴ്സ്, രാവണപുത്രി എന്നീ ചെറുനാടകങ്ങള്‍ നിമിഷനേരംകൊണ്ടാണ് സദസ്സിനെ കയ്യിലെടുത്തത്. മദ്യപാനികളായ ചെറുപ്പക്കാരുടെ കഥ പറഞ്ഞ ആദ്യ നാടകം ചെറിയ കയ്യടിയാണ് നേടിയതെങ്കില്‍ മൊബെയില്‍ ഫോണ്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന അകലങ്ങളില്‍ നാടകവും ഇന്നത്തെ ചികിത്സാ സമ്പ്രദായത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവില്ലായ്മ തുറന്ന് കാട്ടുന്ന പെയിന്‍ കില്ലേഴ്സും യോഗയുടെ പ്രശസ്തി വിളിച്ചറിയിക്കുന്ന രാവണ പുത്രിയും വന്‍ കയ്യടിയാണ് സമ്മാനിച്ചത്.
പ്രത്യേക രംഗ സജ്ജീകരണങ്ങളും വെളിച്ച സംവിധാനവും മൈക്കും ഇല്ലാതെയാണ് സുവര്‍ണയിലെ കലാകാരന്മാരായ എല്‍ദോസ്, യാക്കോബ്, വി.ടി.രതീഷ്, എം.എസ്.അനില്‍, ടി.എന്‍.സന്ദീപ്, എം.വി.ഉദയന്‍ എന്നിവര്‍ തിയറ്റര്‍ സ്കെച്ച് അവതരിപ്പിച്ചത്. നാടകം അവസാനിച്ചപ്പോള്‍ കാഴ്ചക്കാരായിരുന്ന ഓരോരുത്തരും അവതരണത്തെയും കലാകാരന്മാരെയും സമിതിയേയും പ്രത്യേകം പ്രശംസകൊണ്ട് മൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: