തിരുവനന്തപുരം : കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഹ്റൈനിലെ നാഷണല്‍ തിയേറ്ററില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ വൂ ഹോങ്ങ്ബോയില് നിന്ന് പൊതുജനസേവനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി ഐക്യരാഷ്ട്രസംഘടനയുടെ അത്യുന്നത പുരസ്കാരം ഏറ്റുവാങ്ങിയത്.
പൊതുജനസേവനത്തിനുള്ള ഓസ്കര് അവാര്‍ഡുകളായാണ് യുഎന്‍ അവാര്‍ഡുകള്‍ കരുതപ്പെടുന്നത്. ബഹ്റൈനിലെ പതിനായിക്കണക്കിനു മലയാളികളും അഭിമാനത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. മലയാളികളും ഉള്‍പ്പെടുന്ന സദസിലെ വന്കരഘോഷങ്ങള്ക്കിടയിലാണ് മുഖ്യമന്ത്രി അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഇ- ഗവണ്മെന്റിന്റെയും ഭരണപരിഷ്കാരങ്ങളുടെയും സഹായത്തോടെ എല്ലാവര്ക്കും മികച്ച ഭാവിസൃഷ്ടിക്കുകയെന്ന സുപ്രധാന വിഷയത്തെക്കുറിച്ച് നാലുദിവസമായി യുഎന്‍ പബ്ലിക് ഫോറം നടത്തിയ കണ്‍വന്‍ഷന്റെ പ്ലീനറി സെഷനിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇ- ഗവണ്മെന്റിന്റെയും ഭരണപരിഷ്കാരങ്ങളുടെയും സഹായത്തോടെ എല്ലാവര്ക്കും മികച്ച ഭാവിസൃഷ്ടിക്കുകയെന്ന സുപ്രധാന വിഷയത്തെക്കുറിച്ച് നാലുദിവസമായി യുഎന്‍ പബ്ലിക് ഫോറം നടത്തിയ കണ്‍വന്‍ഷന്റെ പ്ലീനറി സെഷനിലാണ് അവാര്‍ഡ് സമ്മാനിച്ചത്. എണ്പതു രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥമേധാവികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: