വാഷിങ്ങ്ടണ്‍: മോസ്കോ: അമേരിക്കന്‍ ചാരപദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വാര്‍ഡ് സ്നോഡന് ഇന്നലെയും റഷ്യന്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു. സ്നോഡന്റെ കൈമാറ്റം സംബന്ധിച്ച് റഷ്യന്‍ ഭരണകൂടവുമായി അമേരിക്ക ആശയവിനിമയം സജീവമാക്കി.
സമീപകാലത്ത് റഷ്യ ആവശ്യപ്പെട്ട ചില കുറ്റവാളികളെ അമേരിക്ക കൈമാറിയിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടി റഷ്യയെ തങ്ങളുടെ വഴിക്കുകൊണ്ടുവരാനാണ് അമേരിക്കന്‍ നീക്കം. അതിനിടെ, സ്നോഡന് കയറുന്ന വിമാനത്തെ തടയാന്‍ ഫൈറ്റര്‍ ജെറ്റുകളെ അയയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി.
സ്നോഡന് വിഷയം ചൈനീസ് പ്രസിഡന്റ് സി ജിന്പിങ്ങുമായോ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായോ സംസാരിച്ചിട്ടില്ലെന്നും ഒബാമ വെളിപ്പെടുത്തി. റഷ്യയുമായി ആശയവിനിമയം തുടരുന്നുണ്ട്. സ്നോഡനെ വിട്ടുകിട്ടണമെന്ന അമേരിക്കന്‍ ആവശ്യത്തിന് നിയമപരമായ അടിസ്ഥാനമുണ്ട്. അക്കാര്യം റഷ്യയെ ബോധ്യപ്പെടുത്താനാണ് ശ്രമം, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പാട്രിക് വെന്‍ട്രല്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ ക്കിടെ നൂറുകണക്കിനു കുറ്റവാളികളെ റഷ്യയുടെ അവശ്യപ്രകാരം അവര്‍ക്ക് കൈമാറിയിരുന്നു. അതിനാല്‍ത്തന്നെ സ്നോഡന്റെ കാര്യത്തില്‍ റഷ്യ സഹകരിക്കുമെന്നാണ് വിശ്വാസം. സ്നോഡനെ വിട്ടുകിട്ടാന്‍ നയതന്ത്രപരവും നിയമപരവുമായ എല്ലാ വഴികളുംതേടുമെന്നും വെന്‍ട്രല്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെമ്പാടുമുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ അമേരിക്കയുടെ പ്രിസം പദ്ധതി പുറത്തുവിട്ട സ്നോഡന് അറസ്റ്റ് ഭയന്ന് ആദ്യം ഹോങ്കോങ്ങില്‍ അഭയം പ്രാപിച്ചിരുന്നു. തുടര്‍ന്ന് റഷ്യയിലേക്ക് വിമാനം കയറി.
അവിടെ നിന്ന് ക്യൂബ വഴി ഇക്വഡോറിലേക്കു പോകാനായിരുന്നു നീക്കം. എന്നാല്‍ ഹവാനയ്ക്കു വിമാന ടിക്കേറ്റ്ടുത്ത സ്നോഡന് യാത്ര പദ്ധതി ഉപേക്ഷിച്ചു. സ്നോഡന് റഷ്യന്‍ വിമാനത്താവളത്തിലുള്ളകാര്യം പുടിന് സ്ഥിരീകരിച്ചിരുന്നു. സ്നോഡനെ അമേരിക്കയ്ക്കു വിട്ടുനല്‍കില്ലെന്നും പുടിന് പ്രഖ്യാപിക്കുകയുണ്ടായി.
അതിനിടെ, രാഷ്ട്രീയഅഭയം നല്‍കണമെന്ന സ്നോഡന്റെ അപേക്ഷ ഗൗരവമായി പരിഗണിക്കുമെന്ന് ഇക്വഡോര്‍ അറിയിച്ചു. വെനസ്വേലയും സ്നോഡന് അഭയംനല്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: