മലപ്പുറം: സംസ്ഥാനത്തെ എഫ് സി ഐ ഗോഡൗണുകളില്‍ വീണ്ടും ഭക്ഷ്യധാന്യങ്ങള്‍ നിറഞ്ഞു കവിയുന്നു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നതിനിടെയാണ് വേണ്ട രീതിയില്‍ വിതരണം ചെയ്യാതെ ഗോഡൗണുകളില്‍ റേഷന്‍ കടകളില്‍ വഴി നല്‍കേണ്ട അരി കെട്ടികിടക്കുന്നത്. സംസ്ഥാനത്തെ 21 എഫ് സി ഐ ഗോഡൗണുകളില്‍ സംഭരണശേഷിയായ അഞ്ച് ലക്ഷം ടണ്‍ അരിയെക്കാള്‍ 30,000 ടണ്‍ അരിയാണ് കെട്ടികിടക്കുന്നത്. ഇതില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള അരിവരെയാണുള്ളത്.
തൃശ്ശൂര്‍ മുളംകുന്നത്തുകാവ്, പാലക്കാട്, കഴക്കൂട്ടം എന്നീ ഗോഡൗണുകളിലാണ് കൂടുതലായും അരികെട്ടികിടക്കുന്നത്. ഇതിന് പുറമെ കോഴിക്കോട്ടെ എഫ്സിഐ ഗോഡൗണില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ പതിനായിരക്കണക്കിന് ടണ്‍ അരിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ മൊത്തം ഗോഡൗണുകളില്‍ ഉപയോഗ ശ്യൂന്യമായ അരിക്കെട്ടികിടക്കുന്നുണ്ട്. ഇത് ജനരോക്ഷം ഭയന്ന് നശിപ്പിച്ചുകളയാന്പോലും സാധിക്കാതെ അധികൃതര്‍ മൂടിവച്ചിരിക്കുകയാണ്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളുടെയും മറ്റും ഇടപെടലിനെ തുടര്‍ന്ന് എഫ് സി ഐ ഗോഡൗണില്‍ നിന്ന് അരിവിതരണം നടത്തിയിരുന്നെങ്കിലും വീണ്ടും സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സ്വകാര്യ മില്ലുകളെ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ഒത്തുകളിയാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നു. മുളംകുന്നത്ത് കാവ് ഗോഡൗണില്‍ തന്നെ 11,000 ടണ്‍ അരി മൂന്ന് വര്‍ഷം പഴക്കമുള്ളതാണ്. ഉത്തര്‍പ്രദേശ്, ആന്ധ്ര, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവന്ന അരിയാണ് വിതരണം ചെയ്യാതെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കൃത്യസമയത്ത് റേഷന്‍ മൊത്ത വ്യാപാരികള്‍ക്ക് അലോട്ട് മെന്റ് നല്കാന് സിവില്‍ സപ്ലൈസ് അധികൃതര്‍ തയ്യാറാവാത്താതാണ് അരികെട്ടികിടക്കുവാന് ഇടയാക്കുന്നത്. യഥാസമയത്ത് അരിവിതരണം ചെയ്താല്‍ പൊതുവിപണിയിലെ അരിയുടെ വില പിടിച്ചുനിര്‍ത്താന്‍ സാധിക്കും. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അരിവിതരണത്തിനും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുമ്പോള്‍ 1 80,000 നല്കിയിരുന്നെങ്കില് ഇപ്പോള്‍ 1 15,000 ടണ്‍ അരിയാണ് നല്‍കുന്നത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: