തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് എന്തോ തകരാര്‍ പറ്റിയിട്ടുണ്ടെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേപ്പറ്റിയാണ് അന്വേഷണവും നടപടികളും വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ദുരൂഹതയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറച്ചു ദിവസമായി വി.എസിന് എന്തോ ചില മാനസിക തകരാറുകള്‍ ഉണ്ട്. അതെന്താണെന്ന് അറിയാനാണ് അന്വേഷണം വേണ്ടത്.
മരവിച്ച ഹൃദയവുമായി നടന്നിട്ട് എന്തുകാര്യം. മനുഷ്യനായാല്‍ അല്പം മനുഷ്യത്വം വേണ്ടേ. അബ്ദുള്‍ റഷീദ് തന്റെ ഗണ്മാനായിരുന്നത് 10 കൊല്ലം മുമ്പാണ്. മരിച്ച് ഖബറില്‍ കിടക്കുന്ന മനുഷ്യനെ കുറിച്ചാണ് വി.എസ് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വി.എസിന് വിഷാദരോഗമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. തൊണ്ണൂറിന്റെ അത്തും പിത്തുമാണ് വിഎസ് പറയുന്നത്. അബ്ബാസ് സേഠിന്റേത് സ്വാഭാവിക മരണമാണെന്നും കുടുംബവുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും മജീദ് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ പിഎസ് ആയിരുന്ന അബ്ബാസ് സേഠിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാന്ദന് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: