ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി മകന് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് അധികാരം കൈമാറി. കൈമാറ്റം പ്രഖ്യാപിച്ച് അമീര്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. ചൊവ്വാഴ്ച ഖത്തറില്‍ അവധി ദിവസമായ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫ അല്‍ താനി രാജ കുടുംബാംഗങ്ങളെയും ഖത്തര്‍ സമൂഹത്തിലെ പ്രധാനികളെയും കണ്ട് രാജകുമാരന് അധികാരം കൈമാറാന്‍ നിശ്ചയിക്കുകയായിരുന്നു. 1995ല്‍ പിതാവായ ഷെയ്ക്ക് ഖാലിഫയെ സ്ഥാനഭ്രഷ്ടനാക്കി കൊണ്ടാണ് ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫ അല്‍ താനി അധികാരത്തിലെത്തിയത്. 62 കാരനായ ഷെയ്ക്ക് ഹമദ് ബിന്‍ ഖാലിഫ അല്‍ താനിയ്ക്ക് രണ്ടാംഭാര്യയായ ഷെയ്ക്കാ മൊസാഹില് ജനിച്ച രണ്ടാമത്തെ മകനാണ് ഷെയ്ക്ക് തമിം.
സൈന്യത്തിന്റെ ഡെപ്യൂട്ടി കമ്മീഷണറായ തമിം, 2022ലെ ഫിഫ വേള്‍ഡ് കപ്പിന്റെ ചുമതലയുള്ള ദേശീയ ഒളിമ്പിക് കമ്മിറ്റി മേധാവിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: