കൊച്ചി: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം. മരട്, നെട്ടൂര്‍, ചേപ്പനം, കുമ്പളം പ്രദേശങ്ങളില്‍ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പത്ത് വീടുകള്‍ തകര്‍ന്നു. പനങ്ങാട് ചേപ്പനത്ത് ഒന്നും കുമ്പളത്ത് രണ്ടും നെട്ടൂരില്‍ മൂന്നും വീടുകളാണ് മരങ്ങള്‍ കടപുഴകിവീണ് തകര്‍ന്നത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടാറ്റാ സുമോക്ക് മുകളിലേക്ക് മരം വീണ് വാഹനം പൂര്‍ണമായും തകര്‍ന്നു. മരം വീണ് നിരവധ സ്ഥലങ്ങളില്‍ കമ്പികള്‍ പൊട്ടി വൈദ്യുതിവിതരണം തകരാറിലായി.
മരട് നഗരസഭ 23-ാം ഡിവിഷനില്‍ അബ്ദുള്‍സലാമിന്റെ വീട് മരം വീണ് തകര്‍ന്നു. വീട്ടുവളപ്പിലെ ആഞ്ഞിലി, കവുങ്ങ് എന്നിവയാണ് വീടിന് മുകളിലേക്ക് വീണത്. നെട്ടൂരില്‍ സലിം എന്നയാളുടെ വീടും മരംവീണ് തകര്‍ന്നു. അറക്കല്‍ പറമ്പില്‍ തോമസിന്റെ മകന് റോണിയുടെ ടാറ്റാസുമോയുടെ മുകളിലേക്ക് മരം വീണ് വാഹനം പൂര്‍ണമായും തകര്‍ന്നു. നെട്ടൂരിന്റെ നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി. തണ്ടാശ്ശേരി സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം ആലിന്കൊമ്പ് കമ്പിയില്‍ തട്ടിയതിനെത്തുടര്‍ന്ന് വൈദ്യുതിബന്ധം താറുമാറായി. ഉച്ചയോടെ ഗാന്ധിനഗറില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി കൊമ്പുകള്‍ മുറിച്ചുമാറ്റിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
പനങ്ങാട് ചേപ്പനത്ത് തെങ്ങുവീണ് വീട് തകര്‍ന്നു. മാപ്പള്ളില് വിജയന്റെ വീടാണ് തകര്‍ന്നത്. ഫിഷറീസ് സര്‍വകലാശാലക്ക് സമീപം പീറ്റര്‍ തട്ടത്തറ, മാടവനയില്‍ ഷാനില്‍ (തട്ടപ്പിള്ളില്‍) ഉദയത്തുംവാതില്‍ തുരുത്തിപ്പള്ളില്‍ ദാസന്, വടക്കേമരോട്ടിക്കല് പാത്തുകുഞ്ഞ്, ഓളിപ്പറമ്പില്‍ കൃഷ്ണന് എന്നിവരുടെ വീടുകളും തകര്‍ന്നു. കുമ്പളത്ത് മരം കടപുഴകി വീണ് ബിജു നൂറുകണ്ണി, അവയപ്പറമ്പില് തോമസ് എന്നിവരുടെ വീടുകളും മരംവീണ് തകര്‍ന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി.
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റില്‍ കൂറ്റന്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. കണ്ണമാലി, പുത്തന്‍ തോട്, കണ്ടക്കടവ്, കുമ്പളങ്ങി റോഡ്, മുണ്ടംവേലി, തോപ്പുംപടി പട്ടേല്‍ മാര്‍ക്കറ്റ് റോഡ്, പ്യാരി ജംഗ്ഷന്, എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രിയോടെയുണ്ടായ കനത്തകാറ്റില്‍ മരങ്ങള്‍ മറിഞ്ഞ് വീണത്. ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറ്റില്‍ ഫോര്‍ട്ട് കൊച്ചി കെ.ബി.ജേക്കബ് റോഡിലും മരം വീണു.
മണിക്കൂറുകള്‍ നീണ്ടപരിശ്രമത്തിനൊടുവില്‍ അഗ്നിശമനസേനയുടെ 3 യൂണിറ്റുകള്‍ ചേര്‍ന്ന് ഇന്നലെ രാവിലെയോടെയാണ് ഇവിടെ ഗതാഗതം പുനസ്ഥാപിച്ചത്. മട്ടാഞ്ചേരി, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫയര്‍ യൂണിറ്റ് എത്തിയത്. മരം വീണ് വൈദ്യുതി ലൈനുകള്‍ക്ക് കേട്പാടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് ഇവിടത്തെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. ചുഴലിക്കാറ്റിന് സമാനമായരീതിയിലാണ് കാറ്റ് ആഞ്ഞ് വിശിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറ്റില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായ വീടുകളില്‍ ഡോമനിക് പ്രസന്റേഷന് എംഎല്‍എ, മേയര്‍ ടോണി ചമ്മണി, കൗണ്‍സിലര്‍ സെലിന്പീറ്റര്, റവന്യൂ അധികൃതര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പനങ്ങാട്: കഴിഞ്ഞ രാത്രി വീശിയടിച്ച കൊടുങ്കാറ്റില്‍ ചേപ്പനത്ത് വന്‍ നാശനഷ്ടം. ചേപ്പനം മാടപ്പിള്ളി വിജയന്റെ വീട് തെങ്ങ് വീണ് തകര്‍ന്നു. പലയിടത്തും വൈദ്യുതി ബന്ധങ്ങള്‍ വിശ്ചേദിക്കപ്പെട്ടു. വലിയ വലിയ വൃക്ഷങ്ങള്‍ പലതും കടപുഴകി. കുമ്പളം വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: