എരുമേലി: സ്കൂള്‍ വിദ്യാര്‍ത്ഥികളെ യാത്രബസില് കയറ്റുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിവിട്ടു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഇന്നലെ 4.20നായിരുന്നു സംഭവം. എരുമേലി-എയ്ഞ്ചല്‍വാലി റൂട്ടിലോടുന്ന സ്വകാര്യബസില്‍ സ്കൂള്‍ വിട്ടതിനുശേഷം വിദ്യാര്‍ത്ഥികളെ കയറ്റാതെയും ബസിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി സംസാരിക്കുന്നതായും പരാതികളുയര്‍ന്നിരുന്നു. മണിപ്പുഴ, മുക്കൂട്ടുതറ, പമ്പാവാലി, തുലാപ്പള്ളി, എയ്ഞ്ചല്‍വാലി വരെയുള്ള കുട്ടികളആണ് ബസില്‍ കയറുന്നത്. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോപ്പന് അംഗങ്ങളായ എം.എസ്. സതീഷ്, തങ്കച്ചന് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുമായി എത്തിയ സംഘമാണ് ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിവിട്ടത്. ബസിലെ ജീവനക്കാര്‍ക്ക് വേണ്ട മുന്നറിയിപ്പും പഞ്ചായത്തംഗങ്ങള്‍ നല്കി.
ഇതിനിടെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടി പോലീസിനെ നിയമിക്കാതിരിക്കുന്നതിലും പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: