കൊച്ചി: എറണാകുളം ജില്ലയിലെ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ്. ഓപ്പറേഷന് ഷൈലോക്ക് എന്ന പേരില്‍ പോലീസ് നടത്തുന്ന റെയ്ഡില്‍ 20 ലക്ഷത്തോളം രൂപ ഇതുവരെ പിടിച്ചെടുത്തതായാണ് വിവരം. ഇടപാടുകാരില്‍ നിന്ന് ഈടായി വാങ്ങിവെച്ചിരുന്ന വീടുകളുടെയും സ്ഥലങ്ങളുടെയും ആധാരവും പിടിച്ചെടുത്തിട്ടുണ്ട്. ആലുവ, പറവൂര്‍, കാലടി, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ്. എഴുപതോളം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത് . ആലുവ റൂറല്‍ എസ്പിയാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
ആലുവ: ജില്ലയില്‍ നടക്കുന്ന അനധികൃത പണമിടപാടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടന്ന റെയ്ഡില്‍ ആലുവായില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പറവൂര്‍ കവല ഭാഗത്ത് സ്നേഹപുരം പള്ളിക്ക് സമീപം പുതുശ്ശേരി വീട്ടില്‍ ഡിക്സണ്‍, ആലുവ കാസിനോ തീയേറ്ററിന് സമീപം ചന്ദ്രിക ലൈനില്‍ തുണ്ടിയില്‍ വീട്ടില്‍ പത്മനാഭന് മകന് മോഹനന് എന്നിവരെയാണ് ആലുവഎസ്ഐ പി.എ.ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡിസ്കന്റെ വസതിയില്‍നിന്നും അനധികൃത പണമിടപാടുകള്‍ നടത്തുന്നതിന്റെ വിവിധ രേഖകളും 9,70,000/- രൂപയും മോഹനന്റെ വസതിയില്‍നിന്ന് ഒപ്പിട്ട നിരവധി ബ്ലാങ്ക് ചെക്കുകളും മുദ്ര പത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ആലുവയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ അഞ്ച് റെയ്ഡുകള്‍ നടത്തിയിരുന്നു വരും ദിവസങ്ങളിലും റെയ്ഡ് നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഘത്തില്‍ എസ്ഐ തോമസ്, എസ്ഐ ഹരി, എഎസ്ഐ രഞ്ചന്‍, അലി, അസീസ്, സുരേഷ് കുമാര്‍, സുരേഷ് ബാബു, ജാസ്മിന്, സ്നേഹലത, ഷീബ എന്നിവരും ഉണ്ടായിരുന്നു.
മൂവാറ്റുപുഴ: കൊള്ളപ്പലിശക്ക് കടം കൊടുക്കുന്ന വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. ഒരാള്‍ അറസ്റ്റില്‍ ബ്ലാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും, 6 ലക്ഷം രൂപയും പിടിച്ചെടുത്തു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തെക്കേവീട്ടില്‍ ജോബി (35) നെയാണ് അറസ്റ്റ് ചെയ്തു. ആനിക്കാട് നിറനാംകുടി സുരേഷ്, കിഴക്കേകര ഓടം കുളം വീട്ടില്‍ മൊയ്തീന് എന്നിവരുടെ വീട്ടിലും എന്നിവരുടെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് എസ്ഐപിഎസ് ഷിജു, എസ്ഐ അശോക്കുമാര് എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. പോലീസെത്തിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോമിയെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആറ് ലക്ഷത്തോളം രൂപ, അഞ്ച് ബ്ലാങ്ക് ചെക്ക്, മൂന്ന് മുദ്രപ്പത്രം, സ്റ്റാമ്പ് പതിച്ച കുരുവെള്ളപേപ്പറും, തുടങ്ങിയവ കണ്ടെടുത്തു, മക്കളുടെ വിവാഹ ആവശ്യത്തിനും ഉപരിപഠനത്തിനും ഒക്കെവായ്പയെടുത്തവരാണ് ജോമിയുടെ ഇരകളായവര്‍ തിരിച്ചടവ് ഒരു തവണ മുടങ്ങിയാല്‍ ഇരട്ടി പലിശയാണ് ഇവര്‍ ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: