കൊച്ചി: മെട്രോറെയില്‍ നിര്‍മ്മാണത്തിന്റെ രണ്ടാംഘട്ട പെയിലിങ്ങ് ജോലികള്‍ക്ക് മുന്നോടിയായുള്ള ടെസ്റ്റ് പെയിലിങ് ഇന്ന് കളമശ്ശേരി പത്തടിപ്പാലത്ത് നടക്കും. ടെസ്റ്റ് പെയിലിങ് ഇന്നലെ ആരംഭിക്കാനിരുന്നതാണെങ്കിലും ഇന്നത്തെയ്ക്ക് മാറ്റുകയായിരുന്നു. ഇതിനാവശ്യമായ യന്ത്രസാമഗ്രികളെല്ലാം എത്തിയിട്ടുണ്ട്. ആലുവമുതല്‍ കളമശ്ശേരിവരെയുള്ള റീച്ചില്‍ ഉള്‍പ്പെടുന്നതാണ് പത്തടിപ്പാലം. മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ വന്‍പുരോഗതിയുണ്ടാകും. കേരളത്തിന് പുറത്ത് നിന്നും കൂടുതല്‍ യന്ത്രസാമഗ്രികള്‍ എല്‍ ആന്റ്ടി കണ്‍സ്ട്രക്ഷന്‍ കൊച്ചിയിലെത്തിക്കും. ഒരു റോട്ടറി ഋഗ് മാത്രം ഉപയോഗിച്ചാണ് ഇപ്പോള്‍ പെയിലിങ് തുടങ്ങിയിട്ടുള്ളത്. പ്രവര്‍ത്തനവേഗം കൂട്ടുവാന്‍ കൂടുതല്‍ റോട്ടറി റിങ്ങുകള്‍ അടക്കമുള്ള യന്ത്രങ്ങള്‍ കൊണ്ടുവരുമെന്ന് നിര്‍മ്മാണ ചുമതലവഹിക്കുന്ന ഡിഎംആര്‍സി വൃത്തങ്ങള്‍ അറിയിച്ചു.
ഇടപ്പള്ളി ചങ്ങമ്പുഴപാര്ക്കിന് സമീപം ആരംഭിച്ച പെയിലിങ് തുടരുകയാണ്. മഴയും വെയിലും വക വയ്ക്കാതെ രാത്രിയും പകലുമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആകെ. നാല് റീച്ചുകളാണുള്ളത്.
ആലുവ മുതല്‍ കളമശ്ശേരി വരെയും കളമശ്ശേരിമുതല് കലൂര്‍ സ്റ്റേഡിയം. സ്റ്റേഡിയം മുതല്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് വരെയും സൗത്ത് മുതല്‍ പേട്ടവരെയുമാണ് നാലു റീച്ചുകള്‍. ഓരോ റീച്ചിലും ഒരേസമയം നിര്‍മ്മാണ മാണ് ലക്ഷ്യമിട്ടിരുന്നത്. 200 മീറ്റര്‍ നീളത്തില്‍ ഇടവിട്ടുള്ള സബ് സെക്ഷനുകളായി തിരിച്ചാണ് നിര്‍മ്മാണം. ഏഴര കിലോമീറ്റര്‍ ദൂരത്തിലും ഒരേസമയം നിര്‍മ്മാണമില്ല. നിര്‍മ്മാണം നടക്കുന്ന സബ് സെക്ഷന്‍ മാത്രമേ വേലികെട്ടിതിരിക്കുകയുള്ളൂ. അതിനാല്‍ തുര്‍ച്ചയായുള്ള ഗതാഗതതടസ്സം ഉണ്ടാവുകയില്ല. ആദ്യ 200 മീറ്റര്‍ തീരുമ്പോള്‍ അടുത്ത സബ് സെഷനില്‍ നിര്‍മ്മാണം തുടങ്ങും. ഗാര്‍ഡറുകള്‍ സ്ഥാപിക്കുന്ന സമയത്ത് മാത്രമേ റോഡില്‍ ഗതാഗത തടസ്സമുണ്ടാവുകയുള്ളൂ. ഇത് നാലുമുതല്‍ ആറുമണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കും. ഈ സമയത്ത് ഇട റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടും.
ഒരു തുണിന് നാല് പെയിലുകള്‍ ഉണ്ട്. 25 മീറ്റര്‍ അകലത്തില്‍ ഓരോ തുണുകള്‍ ഉണ്ടാകും. തൂണിന്റെ പെയിലിങ്ങ് കഴിയുന്നതോടൊപ്പം പെയില്ക്യാപ് നിര്‍മ്മിക്കും. റോഡിന്റെ പ്രതലത്തില്‍ ആറ് ഇഞ്ച് താഴെയായിരിക്കും. പെയില്‍ ക്യാപ്. അതിന് മുകളില്‍ ഗാര്‍ഡറുകള്‍ ഉറപ്പിക്കുവാനുള്ള തുണുകള്‍ നിര്‍മ്മിക്കും. തുണുകളുടെ ഏറ്റവും കുറഞ്ഞ ഉയരം 5.5 മീറ്ററായിരിക്കും. സ്റ്റേഷനുകളോടടുക്കുമ്പോള് തൂണിന് ഇയരംകൂടും. തുണുകള്‍ പൂര്‍ത്തിയായാല്‍ റോഡ് ക്ലിയര്‍ ചെയ്ത് ബാരിക്കേഡ് മാറ്റും യാര്‍ഡില്‍ വാര്‍ത്തെടുക്കുന്ന പിയര്‍ ക്യാപ്തുണുകളില് ഉറപ്പിക്കും. അതിന് മുകളില്‍ ഗാര്‍ഡര്‍ സ്ഥാപിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള റോഡിന്റെ മൂന്ന് മീറ്റര്‍ മാത്രമെ മെട്രോ റെയിലിന് വേണ്ടിവരികയുള്ളൂ.
വയഡക്ടിന്റെ ആദ്യ തൂണ് ഉയരുന്നതിന് ഒരു മാസമെങ്കിലും എടുക്കുമെന്നാണു കരുതുന്നത്. ദേശീയപാത 47ല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്താണ് ആദ്യ നിര്‍മാണം തുടങ്ങിയിട്ടുള്ളത്. റോഡിന്റെ മധ്യഭാഗം എട്ടു മീറ്റര്‍ വീതിയില്‍ ബാരിക്കേഡ് വച്ച് വേര്‍തിരിച്ച് 200 മീറ്റര്‍ പരിധിയിലാണ് നിര്‍മാണം നടത്തുന്നത്. രണ്ടര മാസം കൊണ്ട് ഇങ്ങനെ ഓരോ 200 മീറ്റര്‍ ഭാഗത്തും പണി പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: