കോട്ടയം: പനിക്കും പകര്‍ച്ചവ്യാധികള്‍ക്കും ആയുര്‍വ്വേദ ചികിത്സ ഫലപ്രദമാണെന്ന് ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്ന പനിക്ക് മൂന്നുമുതല്‍ അഞ്ചുദിവസം വരെ ലഘുവായ ആഹാരവും തിളപ്പിച്ചാറിയ ഔഷധീകരിച്ച ശുദ്ധജലവും വിശ്രമവും ലഘുവായ ചികിത്സയും മതിയാകും. പഞ്ചകോലചൂര്‍ണ്ണം ചേര്‍ത്ത് തയ്യാറാക്കിയ ഔഷധക്കഞ്ഞി, തുളസിയിലയും ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച ശുദ്ധജലം, മല്ലിക്കാപ്പി എന്നിവ പനിയെ പ്രതിരോധിക്കാന്‍ പര്യാപ്തമാണ്. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞുപോകുന്ന ഘട്ടത്തില്‍ പപ്പായയുടെ തളിരിലച്ചാര്, ആടലോകം വാട്ടിപ്പിഴിഞ്ഞ് നീര്, മാതളനാരങ്ങാ നീര് ഇവ കഴിക്കുന്നത് ഗുണം ചെയ്യും. പത്രസമ്മേളനത്തില്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ.ഷേര്ലിദിവന്നി, സെക്രട്ടറി ഡോ.സുധീര്‍രാജ് എന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: