കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 10.30ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ധ്വജപ്രതിഷ്ഠ. ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട് നടക്കും. കൊടിയേറ്റ് നാളെ നടക്കും. വൈകിട്ട് 6.30ന് പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. വൈകിട്ട് 5ന് പഞ്ചരത്നകീര്‍ത്തനാലാപനം നടക്കും. 7ന് വെടിക്കെട്ട്, 8ന് സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കൊപ്രത്ത് ദേവസ്വം പ്രസിഡന്റ് എം.ജി.സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള കെ.സുരേഷ് കുറുപ്പ് എംഎല്‍എ എന്നിവര്‍ വിവിധരംഗത്ത് പ്രാവീണ്യം നേടിയവരെ ആദരിക്കും. ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് അഡ്വ.എന്‍.ശങ്കര്റാ മുഖ്യപ്രഭാഷണം നടത്തും. എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എം.മധു, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ രാജം ജി.നായര്‍, കൗണ്‍സിലര്‍ അനീഷ തങ്കപ്പന്, ഡോ.കെ.എസ്.ബാലകൃഷ്ണപിള്ള, ടി.എന്‍.ഹരികുമാര്‍, പി.എസ്.ഗോപിനാഥന് നായര്‍ എന്നിവര്‍ സംസാരിക്കും. രാത്രി 9ന് സാമഗീതാമൃതം ഭജന്‍സ്, 10ന് നാടകം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: