ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ ശ്രീശാന്തിനെ പാര്‍പ്പിച്ചിരിക്കുന്നത് വധക്കേസിലെ പ്രതിക്കൊപ്പം. ജയിലിലെ ഒന്നാം നമ്പര്‍ സെല്ലിലാണ് ശ്രീശാന്തിനെ പാര്‍പ്പിച്ചിരിക്കുന്നത്. കടുത്ത ചൂടില്‍ എയര്‍ കൂളര്‍ പോലും ഇല്ലാതെയാണ് ശ്രീശാന്തിന്റെ ജയിലിലെ വാസം.
നേരത്തെ പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ എസിയടക്കമുളള സൗകര്യങ്ങള്‍ ശ്രീശാന്തിന് ലഭിച്ചിരുന്നു. ഇന്നലെയാണ് ശ്രീശാന്തിനെ തീഹാര്‍ ജയിലിലേക്കയച്ചത്. അടുത്ത മാസം നാല് വരെയാണ് ശ്രീശാന്തിനെയും മറ്റ് രണ്ടുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: