ന്യൂദല്‍ഹി: ബി.ജെ.പി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജത്മലാനിയെ ബി.ജെ.പിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി. ദല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്റെറി ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറു വര്‍ഷത്തേക്കാണ് പുറത്താക്കല്‍.
ബിജെപി ജനറല്‍ സെക്രട്ടറി ആനന്ദ് കുമാറാണ് രാംജത് മലാനിക്കെതിരായ നടപടി കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാംജത് മലാനിയെ പുറത്താക്കാനുള്ള തീരുമാനം പാര്‍ലമെന്റെറി ബോര്‍ഡ് ഏകകണ്ഠമായിട്ടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ പ്രസ്താവന നടത്തിയതിന്റെ പേരില്‍ രാംജത് മലാനിയെ 2012ല്‍ ബിജെപിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: