കോതമംഗലം: കാടിന്റെ മക്കളുടെ ഇല്ലായ്മകള്‍ നേരിട്ട് കാണാനും അവരുടെ ആവലാതികള്‍ കേള്‍ക്കാനുമായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സന്ദര്‍ശക സംഘം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളിനിയായ താളുകണ്ടം സന്ദര്‍ശിച്ചു.
കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സന്ദര്‍ശനം എറണാകുളം ജില്ലാ ജഡ്ജിയും, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ പി.ഉബൈദ് സന്ദര്‍ശക സംഘത്തിന് നേതൃത്വം നല്കി. താളുകണ്ടം ആദിവാസികോളനി മൂപ്പന് മൊയ്ലിമാധവന്, പ്ലാമുടി രാജപ്പന് എന്നിവര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നല്കിയ നിവേദനത്തെതുടര്ന്നായിരുന്നു സന്ദര്‍ശനം. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ.ജേക്കബ്ബ്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ.എല്‍ദോസ്, ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, മലയാറ്റൂര്‍ ഡിഎഫ്ഒ നാഗരാജ്, ടിഡിഒ മന്മഥന്, അഡീഷണല്‍ തഹസീല്‍ദാര്‍ അബൂബക്കര്‍, വിവിധ വകുപ്പ് മേധാവികള്‍, അഭിഭാഷക- ദൃശ്യ-മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
രാവിലെ 10ന് താളുകണ്ടം കമ്മ്യൂണിറ്റിഹാളില്‍ കൂടിയ യോഗത്തില്‍ കോതമംഗലം ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് ജി.ചന്ദ്രശേഖര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി പി.ഉബൈദ് യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വകുപ്പ് തിരിച്ച് നടന്ന ചര്‍ച്ച ആര്മാസത്തിനുള്ളല് കോളനി അതിര്‍ത്തിയില്‍ വൈദ്യൂതി വേലി കെട്ടി വന്യമൃഗങ്ങളില്‍ നിന്നുള്ള ഉപദ്രവം തടയുന്നതിനും, അംഗന്‍വാടി ശ്മശാനം ബദല്‍ സ്കൂള്‍, ടെലിഫോണ്‍ ടവര്‍, എന്നിവക്കാവശ്യമായ സ്ഥലം വനംവകുപ്പ് വിട്ടുകൊടുക്കുന്നതിന് തീരുമാനിച്ചു. തൃത്താല പഞ്ചായത്തുകള്‍, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ്, കെഎസ്ഇബി എന്നിവര്‍ സംയുക്തമായി സര്‍ക്കാരില്‍ നിന്നും ഫണ്ട് അനുവദിപ്പിച്ച് കേബിള്‍ വഴി വൈദ്യൂതി ലഭ്യമാക്കുന്നതിനും, പഞ്ചായത്ത് ഫണ്ട്, എംപി ഫണ്ട് എന്നിവ ലഭ്യമാക്കി റോഡ് ടാര്‍ ചെയ്യുന്നതിനും, കേരള ഹൈക്കോടതി വിധി പ്രകാരം സര്‍ക്കാരിനെ സമീപിച്ച് ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട മുഴുവന്‍ ഭൂമിയും ലഭ്യമാക്കുന്നതിനും കോളനി നിവാസികളുടെ കൂട്ടായതീരുമാനപ്രകാരം പഞ്ചായത്തും ജനപ്രതിനിധികളും മുന്കൈയ്യെടുക്കുന്നതിനു തീരുമാനിച്ചു. ഈ ശ്രമങ്ങള്‍ക്ക് ഗവണ്മെന്റില് നിന്നും തൃപ്തികരമായ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുന്നതിന് ആവശ്യമായ സഹായം നല്‍കും. താളുകണ്ടം- പൊങ്ങല്ചുവട് ആദിവാസികോളനികള്ക്കായി ഒരു പുതിയ ഹെല്‍ത്ത് സെന്റര്‍ തുടങ്ങുന്നതിന് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ്, ആരോഗ്യ വകുപ്പ്, വനംവകുപ്പ്, പഞ്ചായത്ത് അധികാരികള്‍ എന്നിവര്‍ സംയുക്തമായി നടപടികള്‍ കൈക്കൊള്ളും.
ചര്‍ച്ചയില്‍ തൃത്താല പഞ്ചായത്ത് പ്രതിനിധികള്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, എന്നിവരും ആദിവാസി മൂപ്പന് മൊയ്ലിമാധവന്, കുടുംബശ്രീയൂണിറ്റ് പ്രസിഡന്റ് സീത, എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ.എല്‍ദോസ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: