ആലപ്പുഴ: സംസ്ഥാനത്തെ ഹെവി ഗുഡ്സ് വെഹിക്കിള്സുകളായ ലോറി, ടിപ്പര്‍, കണ്ടെയ്നര്‍ എന്നിവയിലെ ജീവനക്കാരുടെ സംസ്ഥാനതല സമ്മേളനം 26ന് ആലപ്പുഴയില്‍ നടക്കും. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് മോട്ടോര്‍ ആന്റ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് ഫെഡറേഷന്റെ (ബിഎംഎസ്) നേതൃത്വത്തിലാണ് സമ്മേളനം.
വിവിധ ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.എം.എസ്.കരുണാകരന് ഉദ്ഘാടനം ചെയ്യും. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.ഗംഗാധരന് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എ.സി.കൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.കെ.മോഹന്‍ദാസ്, എ.എന്‍.പങ്കജാക്ഷന്, അജിത്, അഡ്വ.എസ്.ആശാമോള്‍, ഫെഡറേഷന് സെക്രട്ടറി മോഹനന്, രഘുരാജ്, ശിവജി സുദര്ശനന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി.ജി.ഗോപകുമാര്‍, ജില്ലാ സെക്രട്ടറി ബി.രാജശേഖരന്, കെ.പ്രദീപ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് നഗരചത്വരത്തിലേക്ക് പ്രകടനവും നടക്കും. തുടര്‍ന്ന് പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി.ഭാര്ഗവന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: