ഷില്ലോങ്: മേഘാലയയില്‍ ഗോത്ര വര്‍ഗ തീവ്രവാദികള്‍ അഞ്ചു കുടിയേറ്റ ഖനി തൊഴിലാളികളെ വെടിവച്ചു കൊന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഖനി ഉടമ മതിയായ വേതനം നല്‍കാത്തതാണ് ആക്രമത്തിന് കാരണം. തെക്കന്‍ ഗാരോ പര്‍വത മേഖലയിലെ ദരങ് ദുറ ഗ്രാമത്തിലാണു സംഭവം.
നൊറക് മോമിന് വിഭാഗം നയിക്കുന്ന യുനൈറ്റഡ് അച്ചിക് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നു പോലീസ് അറിയിച്ചു. ആസാമിലെ ഗോല്‍പര ജില്ലിയില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: