പാറ്റ്ന: ജനതാദള്‍(യു) നേതാക്കളില്‍ ചിലരെ അള്‍സേഷ്യന്‍ നായകളെന്ന് പരിഹസിച്ചതിന് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ജനതാദള്‍ എം.എന്‍.സി സഞ്ജയ് സിംഗ് പാറ്റ്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
മേയ് 15ന് പാറ്റ്നയില്‍ പരിവര്‍ത്തന്‍ റാലിയില്‍ പ്രസംഗിക്കവെ ലാലു പ്രസാദ് യാദവ് ജനതാദള്‍ നേതാക്കള്‍ക്കെതിരെ അമാന്യ പദപ്രയോഗങ്ങള്‍ നടത്തിയതായാണ് പരാതി. കേസ് നാളെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: