മുംബൈ: മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരിക്കുന്ന പാഠപുസ്തകങ്ങളില്‍ അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗം. മഹാരാഷ്ട്രയിലെ പത്താം ക്ലാസിലെ ജോഗ്രഫി പാഠപുസ്തകത്തിലാണ് ഈ തെറ്റ് കടന്നു കൂടിയിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
ഇന്ത്യയിലെ ഒരു സംസ്ഥാനം മറ്റൊരു രാജ്യത്തിന്റെ ഭാഗമാണെന്ന് കാണിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. അരുണാചല്‍ പ്രദേശിന്റെ ഒരു ഭാഗം തങ്ങളുടേതാണെന്ന് ചൈന കഴിഞ്ഞ കുറെ കാലമായി അവകാശപ്പെടുന്നതാണ്. അതിനെ ശരി വെയ്ക്കുന്നതാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി.
അതേസമയം സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. പാഠപുസ്തകം പ്രിന്റെ ചെയ്ത സര്‍ക്കാര്‍ പ്രസില്‍ സംഭവിച്ച പിഴവാകാം ഇതെന്നാണ് സൂചന. തെറ്റ് പറ്റിയ പുസ്തകം പിന്‍വലിക്കുന്നതിനെക്കുറിച്ചും സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ ഒന്നും പറയുന്നില്ല.
അടുത്ത വര്‍ഷത്തെ പാഠപുസ്തകത്തില്‍ തിരുത്തലുണ്ടാകുമെന്ന് മാത്രമാണ് ഇപ്പോള്‍ നല്കുന്ന മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: