ന്യുദല്‍ഹി: പെട്രോള്‍ വില കൂടിയേക്കും. 70 പൈസ മുതല്‍ ഒരു രൂപവരെ കൂട്ടാനാണ് സാധ്യത. പൊതുമേഖലാ എണ്ണക്കമ്പികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. രണ്ടു ദിവസത്തിനുള്ളില്‍ വില വര്‍ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് തവണ പെട്രോള്‍ വില കുറച്ചിരുന്നു. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടുന്നതിലും ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞ സാഹചര്യത്തിലുമാണ് വില കൂട്ടാന്‍ എണ്ണക്കമ്പനികളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: