അലിപ്പര്ദുവര്(പശ്ചിമബംഗാള്‍): പശ്ചിമബംഗാളില്‍ ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ മിനിബസിലിടിച്ച് ഒരാല് മരിച്ചു. 59 പേര്‍ക്കു പരിക്കേറ്റു. കൂച്ച്ബഹാര്‍ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന മിനിബസാണ് അപകടത്തില്‍പെട്ടത്.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 60 പേരാണ് ബസിലുണ്ടായിരുന്നത്. കാമാഖ്യാഗുരി ഇന്റര്‍സിറ്റി എക്സ്പ്രസാണ് ബസിലിടിച്ചത്. ബസിലിടിച്ച ശേഷം 25 അടിയോളം ദൂരം ട്രെയിന്‍ ബസിനെ വലിച്ചു കൊണ്ടുപോയി. പ്രദേശവാസികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് യാത്രക്കാരെ പുറത്തിറക്കിയത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധപ്രകടനം നടത്തി. ലെവല്‍ ക്രോസില്‍ വാഹനങ്ങളുടെ സുരക്ഷയ്ക്കായി റെയില്‍വേ അധികൃതര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: