മുബൈ: സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് 19കാരന് ജീവനൊടുക്കി. രാംറാവു അധിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ നിതിന്‍ പഡല്കറാണ് ജീവനൊടുക്കിയത്
ആത്മഹത്യാ കുറുപ്പില്‍ മാസങ്ങളായി റാഗിങ്ങ് നടത്തുകയായിരുന്ന രണ്ട് വിദ്യാര്‍ഥികളുടെ പേരുകള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവരെ ഉടനെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു
മേയ് പത്തിനാണ് യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നിതിന്റെ കുടുംബം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: