ന്യൂദല്‍ഹി: ദല്‍ഹിയില്‍ പന്ത്രാണ്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തോക്കുമായെത്തിയ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി മുറിയുടെ കതകടച്ച് പെണ്‍കുട്ടിയുടെ നെഞ്ചിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
ദല്‍ഹിയിലെ ആര്.കെ പുരം സെക്ടര്‍ 5 സര്‍ക്കാര്‍ സ്കൂളിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മുണിക്ക പ്രദേശത്ത് ബുധ്വിഹാറിലാണ് സംഭവം നടന്നത്. സംഭവ സമയത്ത് പെണ്‍കുട്ടിയുടെ ഒരു ബന്ധു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വെടിവച്ച ആണ്‍കുട്ടി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പെണ്‍കുട്ടിയെ ഉടന്‍ തന്നെ ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: