കൊട്ടാരക്കര: ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ മരിച്ച നിലയില്‍. കൊട്ടാരക്കര കലയപുരം സ്വദേശി കമലാസനന് (50) ആചാരിയെയാണ് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
കൊട്ടാരക്കര സബ് ജയിലിലായിരുന്നു ഇയാളെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ഇയാള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിശദീകരണം. ഏപ്രില്‍ 15നാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഇഞ്ചക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നരവര്‍ഷത്തിന് ശേഷം മണ്ണടിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 27 ദിവസമായി ജയിലിലായിരുന്നു.
രാവിലെ കുളി കഴിഞ്ഞശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ കൊട്ടാരക്കര താലൂക്ക് ആശപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് ജയില്‍ അധികൃതര്‍ പഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: