ബാംഗളൂര്‍: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് (കെപിസിസി) അധ്യക്ഷന്‍ ജി. പരമേശ്വര കൊരട്ടഗരെയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യക്ക് മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യത.
18,000 ത്തിലധികം വോട്ടുകള്‍ക്കാണ് ജി. പരമേശ്വര പരാജയപ്പെട്ടത്.കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചതോടെ മുഖ്യമന്ത്രിപദം സംബന്ധിച്ച ചര്‍ച്ചകളും ചൂടുപിടിച്ചു.
മുഖ്യമന്ത്രിപദത്തിലേക്ക് ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നത് കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നണ്ടെങ്കിലും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. ജനതാദള്‍ എസിലെ സുധാകര ലാല്‍ പി.ആര് ആണ് പരമേശ്വര കൊരട്ടഗരെയിലിനെ പരാജയപ്പെടുത്തിയത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് പരമേശ്വര. പരമേശ്വര പരാജയത്തോടെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: