ശ്രീനഗര്‍: രോഗികള്‍ക്ക് നല്കുന്ന മരുന്നുകളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇതിനെതിരെ സര്‍ക്കാരും വിജിലന്‍സും സമാന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു
കാശ്മീര്‍ താഴ്വരയിലുടനീളം സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കൊടുക്കുന്ന വ്യാജ മരുന്നിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. അതിനിടെ കാശ്മീര്‍ ജയിലില്‍ പാക് തടവുകാരന് സനാവുള്ള ഹക്കിനെതിരേ നടന്ന ആക്രമണം ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു
നയതന്ത്ര ചര്‍ച്ചകള്‍ക്കു വഴി വച്ചേക്കാവുന്ന പ്രസ്താവനയാണിതെന്നാണ് വിലയിരുത്തല്‍. താഴ്വരയില് സ്ഥിതിഗതികള്‍ വഷളാകാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനെതിരേ പാക് അധീന കശ്മീരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുന്നു. ഇതിന് ആക്കം കൂട്ടുന്ന രീതിയില്‍ സനാവുള്ള മരിച്ചെന്നു ചില പാക് മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: