പാറ്റ്ന: ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈനെ നെഞ്ചു വേദനയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ബീഹാര്‍ ബിജെപി പ്രസിഡന്റ് മന്ഗല് പാണ്ഡെ പറഞ്ഞു.
വായുകോപമാണ് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഹുസൈന് ഇപ്പോള്‍ ഡോക്ടമാരുടെ നിരീക്ഷണത്തിലാണ്.
ഹുസൈന്റെ ആരോഗ്യഅവസ്ഥ ഫോണിലൂടെ ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ് അന്വേഷിച്ചു.പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ പി നദ്ദ, ബിജെപി വൈസ് പ്രസിഡന്റ് സിപി ഥാകുര്,ബീഹാര്‍ ആരോഗ്യ മന്ത്രി അശ്വനി ചൗബേ തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: