റോം: വിവാദമായ അഗസ്റ്റവെസ്റ്റ്ലാന്ഡ് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ഇറ്റാലിയന്‍ പ്രതിരോധകമ്പനി ഫിന്മെക്കാനിക്കയുടെ മുന്‍ സിഇഒ ഗുസെപ്പി ഒര്സിക്കു താത്കാലിക മോചനം. 80 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഒര്‍സി ഇന്നലെ പുറത്തിറങ്ങി. കേസിലെ വിചാരണ ജൂണ്‍ 19ന് ആരംഭിക്കും.
ഇന്ത്യയിലെ അതിവിശിഷ്ടവ്യക്തികള്ക്കുള്ള ഹെലികോപ്ടര്‍ വിതരണ കരാര്‍ സ്വന്തമാക്കാന്‍ 670 ദശലക്ഷം ഡോളര്‍ കോഴകൈമാറിയെന്നതാണ് ഒര്സിക്കെതിരായ കുറ്റം.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുമായുള്ള കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഒര്‍സിയുടെ അറസ്റ്റാണ് കരാറിനെക്കുറിച്ചുള്ള ഇന്ത്യയിലെ അന്വേഷണത്തിനും വഴിതെളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: