പ്യോംഗ്യാങ്: അമേരിക്കന്‍ പൗരന് പെ ജന്‍ ഹോയെ ഉത്തര കൊറിയ കഠിന തടവിന് വിധിച്ചു. 15 വര്‍ഷേത്തേക്കാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഉത്തര കൊറിയന്‍ ന്യൂസ് ഏജന്‍സിയായ കെസി എന്‍എയാണ് ഈ കാര്യം അറിയിച്ചത്.
വിനോദ യാത്രയുടെ ഭാഗമായാണ് പെ ഉത്തര കൊറിയയിലെത്തിയത്. എന്നാല്‍ ഇയാള്‍ പ്യോംഗ്യാങിലെ സര്‍ക്കാരിനെതിരെ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് ആരോപണം.
ഈ നീക്കത്തോടെ യുഎസുമായുള്ള ഉത്തരകൊറിയയുടെ ബന്ധം വഷളാകുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാരിനെ താഴെയിറക്കുന്നതുള്പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ ഇയാള്‍ കഴിഞ്ഞയാഴ്ച്ച അംഗീകരിച്ചതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
ശിക്ഷ തീര്‍ച്ചയായി അനുഭവിക്കണമെന്നതാണ് സുപ്രീം കോടതി വിധി. റാസണ്‍ നഗരത്തിലെ വടക്ക് കിഴക്കന്‍ തുറമുഖം വഴി കടന്ന പെ(44)യെ നവംബറിലാണ് പിടികൂടിയത്.
ചൈനയുമായി ഉത്തരകൊറിയ അതിര്‍ത്തി പങ്ക് വയ്ക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയാണിത്. എന്നാല്‍ ദരിദ്രരായ കുട്ടികളുടെ ഫോട്ടോകളെടുത്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് ദക്ഷിണ കൊറിയന്‍ പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: