ന്യൂദല്‍ഹി: ട്വിറ്ററിന്റെ പരസ്യവരുമാനം ഈ വര്‍ഷം ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ പരസ്യ വരുമാന ഇനത്തില്‍ നേടിയത് 288 ദശലക്ഷം യുഎസ് ഡോളറായിരുന്നു. ഇത് ഈ വര്‍ഷം 583 ദശലക്ഷം യുഎസ് ഡോളറായി ഉയരുമെന്ന് കണക്കാക്കുന്നതായി ഗവേഷണ സ്ഥാപനമായ ഈമാര്ക്കറ്റര് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ല്‍ ട്വിറ്ററിന്റെ പരസ്യവരുമാനം ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ അടുത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ട്വിറ്ററിന്റെ പരസ്യ വരുമാനം പകുതിയിലേറെ ഉയരാന്‍ കാരണം മൊബെയില്‍ ഫോണാണെന്നാണ് കണക്കാക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോയാണ് ട്വിറ്ററിന്റെ ആസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: