ടോക്യോ: ജപ്പാന് ഇന്ത്യയ്ക്ക് 2.32 ബില്യണ്‍ ഡോളറിന്റെ ധനസഹായം അനുവദിച്ചു. സാമ്പത്തിക, സുരക്ഷാ മേഖലകളില്‍ ആഗോള പങ്കാളിത്തം ശക്തമാക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുന്നതിനും ധാരണയായിട്ടുണ്ട്. വിദേശ കാര്യ മന്ത്രി സല്മാന് ഖുര്‍ഷിദുമായി കൂട്ടിക്കാഴ്ച നടത്തിയ ശേഷം ജപ്പാന് വിദേശകാര്യ മന്ത്രി ഫുമിയോ കിഷിടയാണ് ഇക്കാര്യം അറിയിച്ചത്.
2.32 ബില്യണ്‍ ഡോളര്‍ അടിസ്ഥാന സൗകര്യ വികസനത്തിനും 753.17 ദശലക്ഷം ഡോളര്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ തുരങ്ക നിര്‍മാണ പദ്ധതിയ്ക്കു വേണ്ടിയും നല്‍കുന്നതെന്ന് ജാപ്പനീസ് ന്യൂസ് ഏജന്‍സിയായ ക്യോഡോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക സഹായം അടിസ്ഥാന സൗകര്യ മേഖലയുടെ പദവി ഉയര്‍ത്തുന്നതിനായി പ്രയോജനപ്പെടുത്തുമെന്ന് ഖുര്‍ഷിദ് പറഞ്ഞു. ദല്‍ഹി മെട്രോ പ്രോജക്ട് ദശലക്ഷക്കണക്കിന് ജനങ്ങളെ ഗുണകരമായി സ്വാധീനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായ്പാ പാക്കേജില്‍ നാല് പദ്ധതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂ ദല്‍ഹിയേയും മുംബൈയേയും ബന്ധിപ്പിക്കുന്ന റെയില്‍ മാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗത പദ്ധതി, ദക്ഷിണേന്ത്യയിലെ തുരങ്ക നിര്‍മാണ പദ്ധതി എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: