ലണ്ടന്‍: ഫേസ്ബുക്കിലൂടെ കുറഞ്ഞത് 10 ശതമാനം ഉപഭോക്താക്കളെങ്കിലും അപമാനിക്കപ്പെടുന്നതായി പഠനറിപ്പോര്‍ട്ട്. അനുഭവസമ്പന്നരായ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് പോലും സ്വന്തം വാളില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങള്‍ അശ്ലീലങ്ങളും അപമാനിക്കപ്പെടുന്നവയുമാണ്.
ചിത്രങ്ങളും സന്ദേശങ്ങളും ചോര്‍ത്തി ഭീഷണിപ്പെടുത്തുക, വേദനിപ്പിക്കുന്നതരത്തിലുളള സന്ദേശങ്ങള്‍, പോസ്റ്ററുകള്‍ വീഡിയോകള്‍ എന്നിവ ഷെയര്‍ ചെയ്യുക തുടങ്ങിയ രീതിയിലാണ് ഒണ്ലൈയില് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ അപമാനിതരാകുന്നത്.ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അറുപത്തൊന്ന് ശതമാനം പേര് ഒരു തവണയോ രണ്ടു തവണയോ മാത്രമെ അനുഭവമുണ്ടായിട്ടുള്ളുവെന്ന് അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: