ന്യൂദല്‍ഹി: ഇന്‍കമിംഗ് കോളുകള്‍ക്ക് റോമിംഗ് ചാര്‍ജ് ഈടാക്കില്ലെന്ന് പ്രമുഖ ടെലികോം ഓപ്പറേറ്ററായ വീഡിയോകോണ്‍ വ്യക്തമാക്കി. വീഡിയോകോണ്‍ മൊബെയില്‍ സര്‍വീസസ് സിഇഒ അരവിന്ദ് ബാലി അറിയിച്ചതാണിക്കാര്യം. രാജ്യവ്യാപകമായി സൗജന്യ റോമിംഗ് ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര ടെലികോം വകുപ്പ് തീരുമാനം എടുത്തിരുന്നു.
പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ നാല് സര്‍ക്കിളുകളിലാണ് വീഡിയോകോണ്‍ പ്രവര്‍ത്തിക്കുന്നത്. ഏഴ് സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കുന്നതിന് വീഡിയോകോണിന് ലൈസന്‍സുണ്ട്. ബാക്കി സര്‍ക്കിളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പ് അന്തിമ ഘട്ടത്തിലാണെന്നും ബാലി അറിയിച്ചു. ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: