ന്യൂദല്‍ഹി: നോക്കിയ ലൂമിയ വിഭാഗത്തില്‍ രണ്ട് ഫോണുകള്‍ കൂടി വിപണിയിലിറക്കി. വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 520, ലൂമിയ 720 എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 10,500 രൂപയാണ് ഇന്ത്യയിലെ വില. ലൂമിയ 920 യില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ഡിജിറ്റല്‍ ക്യാമറ ലെന്‍സാണ് ലൂമിയ 520 ലും ഉള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ മോഡല്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.
ഹായ് എന്‍ഡ് ക്യാമറയാണ് ലൂമിയ 720 ന്റെ പ്രത്യേകത. ഏപ്രില്‍ മധ്യത്തോടെ ഈ ഫോണ്‍ ലഭ്യമാകും. ലൂമിയ 720 ന്റെ വില ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. നികുതി ഉള്‍പ്പെടെ 249 യൂറോ ആയിരിക്കും ഈ മോഡലിന്റെ വിലയെന്ന് പറയപ്പെടുന്നു.
അഞ്ച് നിറങ്ങളില്‍ ലൂമിയ 520 ലഭ്യമാകും. നാല് ഇഞ്ച് ഡിസ്പ്ലെ, 5 മെഗാപിക്സല്‍ ക്യാമറ, ഡ്യുവല്‍ ക്യാമറ പ്രൊസസ്സര്‍, 512 എംബി റാം എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകള്‍. 4.2 ഇഞ്ച് ഡിസ്പ്ലെ, 6.7 മെഗാപിക്സല്‍ ക്യാമറ, 1ജിഎച്ച് ഇസഡ് ഡ്യൂവല്‍ കോര്‍ പ്രൊസസ്സര്‍ എന്നിവയാണ് ലൂമിയ 720 ന്റെ പ്രത്യേകതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: