വാഷിംഗ്ടണ്‍: വിഖ്യാത മാസികയായ ‘ടൈം’ ഇന്റര്‍നാഷണലിന് ഇന്ത്യന്‍ പത്രാധിപര്‍. പ്രശസ്ത പത്രപ്രവവര്‍ത്തകനായ ബോബി ഘോഷാണ് ‘ടൈം’ മാസികയുടെ അമേരിക്കക്കാരനല്ലാത്ത ആദ്യ പത്രാധിപരായത്. 1998 ലാണ് ബോബി ടൈം മാഗസിനിലെത്തുന്നത്. ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കര്‍, ബോളിവുഡ് സ്റ്റാര്‍ അമീര്ഖാന്, ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദ് എന്നിവരെക്കുറിച്ച് എഴുതിയ ബോബി ജിം ഫ്രഡറിക്കിന് ശേഷമാണ് പത്രാധിപരാകുന്നത്.
ടൈം മാഗസിന്റെ ഏഷ്യാ വിഭാഗത്തില്‍ സീനിയര്‍ എഡിറ്ററായ ബോബി പിന്നീട് ഉയര്‍ച്ചയുടെ പാതയിലായിരുന്നു. ടൈം യൂറോപ്പിന്റെ സീനിയര്‍ എഡിറ്ററായി ബോബി 2007 ല്‍ ലണ്ടനിലെത്തി. ഇപ്പോള്‍ ടൈം മാഗസിന്റെ ചരിത്രത്തില്‍ ആദ്യമായി അമേരിക്കക്കാരനല്ലാത്ത പത്രാധിപരുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: