ബീജിംഗ്: ഷാങ്ഹായിലെ നദിയില്‍ മൂവായിരത്തോളം ചത്ത പന്നികളെ കണ്ടെത്തി. നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസാണ് ഈ നദി. അതിനാല്‍ പകര്‍ച്ചവ്യാധി പടരുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. അസുഖം വന്ന് ചത്തപന്നികളാണ് ഇതെന്നാണ് കരുതുന്നത്.
ആരാണ് ഇവയെ നദിയിലെറിഞ്ഞതെന്ന് വ്യക്തമല്ല. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. നദിയിലെ വെള്ളം മലിനമായിട്ടില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിലവാരം വെള്ളത്തിനുണ്ടെന്നും ഷാങ്ഹായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇന്റര്‍നെറ്റിലെ വിവിധ ഫോറങ്ങളില്‍ നടക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ അനുസരിച്ച് നദിയിലെ വെള്ളം തീര്‍ത്തും മലിനമാണ്.
ലാബ് പരിശോധനകളില്‍ നിന്ന്, ചത്ത പന്നികളില്‍ ചിലതിനെ ‘സിര്കോവൈറസ്’ (circovirus) ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി. മനുഷ്യനെ ബാധിക്കുന്ന വൈറസല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: